മാറ്റിച് പരിക്ക് മാറി എത്തി, പോഗ്ബയുടെ തിരിച്ചുവരവ് വൈകും

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മാറ്റിച് പരിക്ക് മാറി തിരികെ എത്തി. അവസാന രണ്ടു മാസമായി കളത്തിനു പുറത്തായിരുന്നു മാറ്റിച്. എന്നാൽ താരം പൂർണ്ണമായും ഫിറ്റ്നെസ് വീണ്ടെടുത്തു എന്നും നാളെ യൂറോപ്പ് ലീഗിൽ ഇറങ്ങും എന്നും പരിശീലകൻ ഒലെ പറഞ്ഞു. ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് കരുതുന്ന താരമാണ് മാറ്റിച്.

മാറ്റിച് തിരികെ എത്തി എങ്കിലും പോൾ പോഗ്ബയുടെ വരവ് വൈകും. നാളെ യൂറോപ്പ ലീഗിൽ പോഗ്ബ കളിക്കില്ല എന്ന് ഒലെ പറഞ്ഞു. പോഗ്ബ പക്ഷെ 2019 അവസാനിക്കും മുമ്പ് തിരികെ എത്തും എന്നും ഒലെ പറഞ്ഞു. ലിംഗാർഡും നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടാകില്ല. ചെറിയ പരിക്ക് ഉള്ള ലിംഗാർഡിന് നാളെ വിശ്രമം നൽകും.