പരിക്കിൽ വലഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാറ്റിച് ചെൽസിക്കെതിരെ ഇറങ്ങുന്നത് സംശയം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധികൾക്ക് പുറമെ പരിക്ക് കൂടെ ക്ലബിനെ വലക്കുകയാണ്. കഴിഞ്ഞ ദിവസം ലൂക് ഷോയ്ക്കാണ് പരിക്കേറ്റത് എങ്കിൽ പുതുതായി മിഡ്ഫീൽഡർ മാറ്റിച് ആണ് ഈ ലിസ്റ്റിൽ കയറിത്. പ്രീസീസൺ മുതൽ പരിക്ക് വലക്കുന്ന മാറ്റിച്ച് കഴിഞ്ഞ ആഴ്ചകളിൽ കളിച്ചിരുന്നു എങ്കിലും പൂർണ്ണമായും പരിക്ക് ഭേദമായിരുന്നില്ല. ഇപ്പോൾ പരിക്ക് വീണ്ടും വർധിച്ചതിനാൽ മാറ്റിചിന് കൂടുതൽ വിശ്രമം വേണ്ടി വരും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ നിന്ന് വരുന്ന റിപ്പോർട്ട്.

അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്ന ചെൽസി മത്സരത്തിൽ മാറ്റിച്ച് ഉണ്ടായേക്കില്ല. ഇന്നലെ തൊടയെല്ലിന് പരിക്കേറ്റ ലൂക് ഷോയും ചെൽസിക്കെതിരെ സംശയമാണ്. മാറ്റിച് ഇല്ലാതെ ആയാൽ മധ്യനിരയിൽ ഫ്രഡിനെയോ മക്ടോമിനെയെയോ ആകും മൗറീനോ പോഗ്ബയ്ക്ക് ഒപ്പം ഇറക്കുക.

Advertisement