ബ്രസീൽ ഉറുഗ്വേ സൗഹൃദ മത്സരം ആഴ്സണലിന്റെ ഗ്രൗണ്ടിൽ

- Advertisement -

ബ്രസീലിന്റെ അടുത്ത മാസത്തെ സൗഹൃദ മത്സരം തീരുമാനമായി. അടുത്ത മാസം ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേയെ ആകും ബ്രസീൽ നേരിടുക. ബ്രസീലിന്റെ ഗ്ലോബൽ ടൂറിന്റെ ഭാഗമായി നടക്കുന്ന മത്സരം ലണ്ടണിൽ വെച്ചാകും നടക്കുക. ലണ്ടണിൽ ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയം ഈ മത്സരത്തിന് വേദിയാകും. നവംബർ 16നാകും മത്സരം നടക്കുക.

ഈ മാസം ബ്രസീലിന്റെ മത്സരം നടക്കുന്നത് സൗദി അറേബ്യയിൽ ആണ്. സൗദിയിൽ അർജന്റീനയ്ക്കെതിരെ അടക്കം രണ്ട് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.

Advertisement