മാറ്റിചിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ മാറ്റിച് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2023 വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. 31കാരനായ താരത്തിന് മൂന്ന് വർഷത്തെ കരാർ നൽകിയതിൽ ആരാധകരിൽ ചിലർക്ക് അതൃപ്തി ഉണ്ടാകേണ്ടത് ആണ്. എങ്കിലും ഇപ്പോഴത്തെ മാറ്റിചിന്റെ ഫോം കണക്കിലെടുത്താൽ അദ്ദേഹം ഈ കരാർ അർഹിക്കുന്നു എന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്.

ബ്രൂണൊ ഫെർണാണ്ടസിനും പോഗ്ബയ്ക്കും മധ്യനിരയിൽ യഥാർത്ഥ കരുത്ത് നൽകുന്നത് മാറ്റിചാണ്. അവസാന മൂന്ന് വർഷമായി മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഇതുവരെ യുണൈറ്റഡിന് വേണ്ടി 114 മത്സരങ്ങൾ മാറ്റിച് കളിച്ചിട്ടുണ്ട്. യുണൈറ്റഡിലെ യുവ മധ്യനിര താരങ്ങളായ മക്ടോമിനെ, ഗാർനർ എന്നിവർക്കൊക്കെ മാറ്റിചിന്റെ സാന്നിദ്ധ്യം വലിയ ഗുണം ചെയ്യുമെന്നും ക്ലബ് കരുതുന്നു.

Advertisement