യുവാൻ മാറ്റയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

Newsroom

Mata

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ താരം യുവാൻ മാറ്റയും ക്ലബ് വിട്ടു. താരം ക്ലബ് വിടുകയാണെന്ന് ക്ലബ് ഔദ്യോഗികമായി ഇന്ന് അറിയിച്ചു. 34കാരനായ മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകനായും ഉണ്ടാകില്ല എന്ന് താരം സ്ഥിരീകരിച്ചു. ഫുട്ബോൾ കളിക്കുന്നത് തുടരാനാണ് അഗ്രഹിക്കുന്നത് എന്ന് പറഞ്ഞ മാറ്റ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ്.

മാറ്റ പ്രീമിയർ ലീഗ് വൈരികളായ ചെൽസിയിൽ നിന്ന് 2014ൽ ആയിരുന്നു യുണൈറ്റഡിൽ എത്തിയത്. താരം ഇതുവരെ ആയി 285 മത്സരങ്ങൾ ക്ലബിനായി കളിച്ചു, 51 ഗോളുകളും താരം യുണൈറ്റഡിനായി നേടി. കഴിഞ്ഞ സീസണിൽ മാറ്റ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ.

അവസാന സീസണുകളിൽ ഒക്കെ മാറ്റയ്ക്ക് ഇതുപോലെ അവസരങ്ങൾ കുറവായിരുന്നു. എങ്കിലും ഡ്രസിംഗ് റൂമിലെ പ്രധാന സാന്നിദ്ധ്യമയി മാറ്റ ടീമിനൊപ്പം തുടരുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ പോൾ പോഗ്ബ, ലിംഗാർഡ് എന്നിവർ ക്ലബ് വിടുന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.