അർട്ടേറ്റ സുഖം പ്രാപിച്ചു, എല്ലാവരും വീട്ടിൽ ഇരിക്കാൻ ആഴ്സണൽ പരിശീലകന്റെ നിർദ്ദേശം

- Advertisement -

കൊറോണ പോസിറ്റീവ് ആയിരുന്ന ആഴ്സണൽ പരിശീലകൻ അർട്ടേറ്റയുടെ രോഗം ഭേദമായി. രണ്ടാഴ്ച മുമ്പ്‌ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായി കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് അർട്ടേറ്റയ്ക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനകളിൽ കൊറോണ നെഗറ്റീവ് ആയതോടെ അദ്ദേഹം പൂർണ്ണമായും വൈറസിൽ നിന്ന് മുക്തനായി.

എങ്കിലും അദ്ദേഹം വീട്ടിൽ തന്നെ തുടരുകയാണ്. ലോകത്ത് ഉള്ള മുഴുവൻ ആൾക്കാരും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണം എന്ന് അർട്ടേറ്റ ആവശ്യപ്പെട്ടു. ഈ രോഗത്തെ തടയാൻ അതേ മാർഗമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആഴ്സണൽ ഇപ്പോൾ പരിശീലനം ഒക്കെ ഉപേക്ഷിച്ച് താരങ്ങളോടൊക്കെ വീട്ടിൽ ഇരിക്കാൻ പറഞ്ഞിരിക്കുകയാണ്.

Advertisement