മാർഷ്യലിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം മത്സരവും നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർഷ്യലിന് ലീഗിലെ രണ്ടാം മത്സരവും നഷ്ടമാകും. പരിക്ക് കാരണം ബ്രൈറ്റണ് എതിരായ മത്സരം നഷ്ടമായ മാർഷ്യൽ ശനിയാഴ്ച നടക്കുന്ന ബ്രെന്റ്ഫോർഡിന് എതിരായ മത്സരത്തിലും ഉണ്ടാകില്ല. ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ താരം ഇതുവരെ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. ബ്രെന്റ്ഫോർഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യത ഇതോടെ വർധിച്ചു.

പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം നടത്താൻ മാർഷ്യലിനായിരുന്നു‌. മാർഷ്യൽ ഇല്ലാത്തതും റൊണാൾഡോയുടെ ഫിറ്റ്നസ് മോശമായതും കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണ് എതിരെ റാഷ്ഫോർഡിനെ മുന്നിൽ നിർത്തി ആയിരുന്നു കളിച്ചത്. റാഷ്ഫോർഡ് അവസരങ്ങൾ നഷ്ടമാക്കിയത് യുണൈറ്റഡിന്റെ പരാജയത്തിന് കാരണമാവുകയും ചെയ്തു.

Story Highlight: Martial Yet to start training