മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും എന്ന് മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ക്ലബിനൊപ്പം തന്നെ തുടരും എന്ന് പരിശീലകൻ മൗറീനോ. സീസണിൽ ഇതുവരെ മികച്ച ഫോമിലാണ് മാർഷ്യൽ കളിക്കുന്നത്. മാർഷ്യൽ തന്നെയാണ് യുണൈറ്റഡിന്റെ സീസണിലെ ടോപ്പ് സ്കോററും. നേരത്തെ മാർഷ്യൽ മാഞ്ചസ്റ്ററിൽ സന്തോഷവാനല്ലാത്തതിനാൽ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മാർഷ്യൽ ക്ലബിൽ തുടരണമെന്നാണ് ക്ലബ് അധികൃതർ ആഗ്രഹിക്കുന്നു. താനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. മൗറീനോ പറഞ്ഞു.

അടുത്ത് തന്നെ മാർഷ്യൽ പുതിയ കരാറിൽ ഒപ്പുവെക്കും എന്നും മൗറീനോ പറഞ്ഞു. ഇതിൽ ക്ലബിനോ താരത്തിനോ സംശയമില്ല എന്നും ജോസെ പറഞ്ഞു. മൊണാക്കോയിൽ നിന്ന് മാഞ്ചസ്റ്ററിൽ എത്തുന്ന സമയത്ത് തന്നെ മാർഷ്യൽ മികച്ച ടാലന്റ് ആയിരുന്നു. ഇപ്പോൾ മാർഷ്യൽ മികച്ച ടാലന്റ് എന്നത് മാറി മികച്ച താരമായി കൊണ്ട് ഇരിക്കുകയാണ്. ഇങ്ങനെ ഒരു മികച്ച താരത്തെ ക്ലബിനൊപ്പം നിലനിർത്താൻ ആണ് എല്ലാവരും ശ്രമിക്കുക എന്നും ജോസെ പറഞ്ഞു.