മാർഷ്യൽ ലെസ്റ്ററിന് എതിരെയും ഉണ്ടാകില്ല

Newsroom

Martial

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർഷ്യലിന് ലീഗിൽ നാളെ നടക്കുന്ന ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരവും നഷ്ടമാകും. മാർഷ്യൽ പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു.

പരിക്ക് കാരണം സീസണിലെ ആദ്യ രണ്ട് മത്സരം നഷ്ടമായ മാർഷ്യൽ ലിവർപൂളിന് എതിരായ മത്സരത്തിൽ തിരികെ എത്തിയിരുന്നു. അന്ന് വീണ്ടും പരിക്കേറ്റതോടെ സതാമ്പ്ടണ് എതിരായ മത്സരവും മാർഷ്യലിന് നഷ്ടമായിരുന്നു. ഇതോടെ ലെസ്റ്ററിന് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യത ഇതോടെ വർധിച്ചു.

മാർഷ്യൽ മാത്രമല്ല ലിൻഡെലോഫും പരിക്ക് കാരണം നാളെ ലെസ്റ്ററിന് എതിരെ ഉണ്ടാകില്ല