റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞ് ടെൻഹാഗ്

Ten Hag Ronaldo Utd

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല എന്ന് ഉറപ്പ് പറഞ്ഞ് പരിശീലകൻ ടെൻ ഹാഗ്. ക്രിസ്റ്റ്യാനോ ഈ ടീമിനൊപ്പം ഉണ്ടാകും നിലവാരമുള്ള താരങ്ങളെ ടീമിൽ നിർത്തേണ്ടതുണ്ട്. വലിയ സീസൺ ആണ് മുന്നിൽ ഉള്ളത്. അതുകൊണ്ട് ക്രിസ്റ്റ്യാനോ ക്ലബിൽ ഉണ്ടാകും എന്നും ടെൻ ഹാഗ് പറഞ്ഞു. ക്രിസ്റ്റ്യാനോ മാത്രമല്ല വാൻ ബിസാകയും ക്ലബിൽ ഉണ്ടാകും എന്ന് ടെൻ ഹാഗ് പറഞ്ഞു.

ആന്റണിയും ഡുബ്രകയും എത്തുന്നതോടെ സൈനിംഗുകൾ പൂർത്തിയാകും. ഇനി ജനുവരിയിൽ ടീം മെച്ചപ്പെടുത്താൻ ശ്രമിക്കും എന്നും ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോ

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം ആണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഒരു നീക്കത്തിനുള്ള സാധ്യത ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ടവരും കാണുന്നില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കേണ്ടത് കൊണ്ടാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് ആവശ്യപ്പെട്ടത്‌. ഇനി ക്രിസ്റ്റ്യാനോ യൂറോപ്പ കളിക്കേണ്ടതായി വരും. യുണൈറ്റഡിന്റെ അവസാന രണ്ടു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ ബെഞ്ചിൽ ആയിരുന്നു. ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ഉള്ള റൊണാൾഡോ കരാർ അവസാനിക്കും വരെ യുണൈറ്റഡിൽ തുടരേണ്ടി വരും എന്നാണ് ഇപ്പോൾ അനുമാനിക്കാൻ ആകുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേറെ സ്ട്രൈക്കർമാർ ഒന്നും ഇല്ല എന്നത് കൊണ്ട് തന്നെ ക്രിസ്റ്റ്യാനോ ക്ലബിൽ തുടർന്നാൽ അത് യുണൈറ്റഡിന് നല്ല കാര്യം ആകും.