മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് ബയിക്ക് കൊറോണ പോസിറ്റീവ്

20210405 094001

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ വാക്ക് എറിക് ബയി കൊറോണ പോസിറ്റീവ്. ഇന്റർ നാഷണൽ ഡ്യൂട്ടിയിൽ ഇരിക്കെ ആണ് ബയി കൊറോണ പോസിറ്റീവ് ആയത്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റൺ മത്സരത്തിൽ കൊറോണ ആയതു കൊണ്ട് ബയി കളിച്ചിരുന്നില്ല. താരം രണ്ട് ആഴ്ചയോളം ഐസൊലേഷനിൽ കഴിയും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിർണായക മത്സരങ്ങളിൽ ഒന്നും എറിക് ബയി ഉണ്ടാകില്ല. ലിൻഡെലോഫും മഗ്വയറും തന്നെ ആകും ഇനിയുള്ള മത്സരങ്ങളിൽ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. ലിൻഡെലോഫും പരിക്കുമായി കഷ്ടപ്പെടുന്നത് കൊണ്ട് ബയിയുടെ അഭാവം വലിയ വിനയാകും.