“രോഹിത് ശർമ്മയുടെ അഭാവം ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും”

- Advertisement -

നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ താരം രോഹിത് ശർമ്മ ഇല്ലാത്തത് ഓസ്ട്രേലിയക്ക് ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. ഐ.പി.എല്ലിലേറ്റ പരിക്കിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്തിയിരുന്നില്ല. അതെ സമയം ഡിസംബർ 17ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്തിയിരുന്നു.

രോഹിത് ശർമ്മ മികച്ച ബാറ്റ്സ്മാൻ ആണെന്നും സ്ഥിരതയുള്ള ഓപ്പണിങ് ബാറ്റ്സ്മാൻ ആണെന്നും മാക്‌സ്‌വെൽ പറഞ്ഞു. രോഹിത് ശർമ്മയുടെ പേരിൽ മൂന്ന് ഡബ്ബിൾ സെഞ്ച്വറികൾ ഉണ്ടെന്നും എതിർ ടീമിൽ രോഹിത് ശർമ്മ ഇല്ലെങ്കിൽ അതൊരു മികച്ച കാര്യമാണെന്നും മാക്‌സ്‌വെൽ പറഞ്ഞു. അതെ സമയം രോഹിത് ശർമ്മക്ക് പകരം ഇന്ത്യൻ നിരയിൽ മികച്ച ബാറ്റ്സ്മാൻമാർ ഉണ്ടെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ കെ.എൽ രാഹുൽ പുറത്തെടുത്ത പ്രകടനം വളരെ മികച്ചതായിരുന്നെന്നും മാക്‌സ്‌വെൽ പറഞ്ഞു.

Advertisement