അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പ്രീസീസൺ മത്സരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസൺ തുടങ്ങാൻ ഒരാഴ്ച മാത്രമേ ഉള്ളൂ. പക്ഷെ ഒരു പ്രീസീസൺ മത്സരം കളിക്കാനുള്ള സാവകാശം പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് ഈ സീസൺ ഇടവേളയിൽ ലഭിച്ചിരുന്നില്ല. ഇപ്പോൾ അവസാനം ഒരു പ്രീസീസൺ മത്സരം ലഭിച്ചിരിക്കുകയാണ് ഒലെയുടെ ടീമിന്. ഈ വാരാന്ത്യത്തിൽ പ്രീമിയർ ലീഗ് ക്ലബ് തന്നെ ആസ്റ്റൺ വില്ലയുമായാകും മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ മത്സരം കളിക്കുക.

ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ലാ പാർക്കിൽ വെച്ചാകും മത്സരം. പുതിയ സൈനിംഗ് ആയ വാൻ ഡെ ബീകിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ മത്സരമാകും ഇത്. പ്രമുഖ താരങ്ങൾ ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി വില്ലയ്ക്ക് എതിരെ കളത്തിൽ ഇറങ്ങും. എന്നാൽ കൊറോണ ബാധിച്ച പോഗ്ബ കളിക്ക് ഉണ്ടാകില്ല. ഈ ആഴ്ച പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങുന്നുണ്ട് എങ്കിലും യുണൈറ്റഡിനും ആസ്റ്റൺ വില്ലയ്ക്കും ആദ്യ ആഴ്ച മത്സരങ്ങൾ ഇല്ല.

Previous articleറഷ്യൻ പോരാട്ടത്തിൽ മെദ്വദേവ്! തുടർച്ചയായ രണ്ടാം യു.എസ് ഓപ്പൺ സെമിഫൈനൽ
Next articleചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസം, ദീപക് ചഹാറിന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ്