“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ശക്തരായ വ്യക്തിത്വങ്ങൾ ഇല്ലാത്തത് ആണ് പ്രശ്നം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പഴയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരുപാട് ദൂരെയാണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ എഡ്വിൻ വാൻ ഡെർ സാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ് ഫെർഗൂസണ് ശേഷം പിറകോട്ടേക്കാണ് പോയത് എന്നും വാൻ ഡെർ സാർ പറഞ്ഞു. മാഞ്ചസ്റ്ററിന്റെ പ്രശ്നം കരുത്തരായ വ്യക്തിത്വങ്ങൾ ടീമിൽ ഇല്ലാത്തതാണ്. അദ്ദേഹം പറഞ്ഞു.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമ്പോൾ ഡ്രസിംഗ് റൂമിൽ ഗിഗ്സ്, സ്കോൾസ്, ഫെർഡിനാൻഡ്, നെവിൽ, കീൻ എന്നിവരൊക്കെ ഉണ്ടായിരു‌ന്നു. ഇന്ന് അവരെ പോലെയുള്ള ആരും ടീമിൽ ഇല്ല. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയിരിക്കുന്ന താരങ്ങളെല്ലാം യുവതാരങ്ങളാണ്. പരിചയസമ്പത്ത് ഇല്ലാത്തത് പ്രശ്നമാണെന്നും വാൻ ഡെർ സർ പറഞ്ഞു.