മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു

Img 20210509 233151
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത വർഷത്തേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്ന് വെസ്റ്റ് ഹാം എവർട്ടണോട് പരാജയപ്പെട്ടതോടെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായത്. നേരത്തെ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 70 പോയിന്റിൽ എത്തിയിരുന്നു. ഇന്ന് വെസ്റ്റ് ഹാം പരാജയപ്പെട്ടതോടെ മൂന്നാമതുള്ള ചെൽസിക്കു നാലാമതുള്ള ലെസ്റ്ററിനും മാത്രമെ 70 പോയിന്റിൽ എത്താൻ ആവുകയുള്ളൂ.

സർ അലക്സ് ഫെർഗൂസൺ
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി രണ്ടു സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതോടെ ഇനി ബാക്കി രണ്ട് സ്ഥാനങ്ങൾക്കായാണ് മത്സരം. ചെൽസി, ലെസ്റ്റർ, വെസ്റ്റ് ഹാം, ലിവർപൂൾ, എവർട്ടൺ, സ്പർസ് എന്നിവർക്ക് എല്ലാം ഇപ്പോഴും ആ രണ്ടു സ്ഥാനങ്ങൾക്ക് സാധ്യത ഉണ്ട്.

Advertisement