വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടി നൽകി എവർട്ടൺ

20210509 232959

വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം പതിയെ അകലുകയാണ്‌. ഇന്ന് നിർണായക മത്സരത്തിൽ അവർ എവർട്ടണോട് പരാജയപ്പെട്ടതോടെ ലീഗിൽ നാലാമതുള്ള ലെസ്റ്ററിനോട് അടുക്കാനുള്ള വെസ്റ്റ് ഹാം ശ്രമം പാളി. ഇന്ന് എവർട്ടൺ ലണ്ടൺ സ്റ്റേഡിയത്തിൽ വെച്ച് എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു ഗോൾ പിറന്നത്.

24ആം മിനുട്ടിൽ ഗോഡ്ഫ്രെയുടെ പാസിൽ നിന്ന് കാൾവട് ലൂയിൻ എവർട്ടണ് ലീഡ് നൽകി. ഈ ഗോളിന് മറുപടി നൽകാൻ കളിയിലുടനീളം ശ്രമിച്ചിട്ടും എവർട്ടണായില്ല. എവർട്ടണെ സംബന്ധിച്ച് ഈ വിജയം അവരുടെ യൂറോപ്പ ലീഗ് പ്രതീക്ഷ വർധിപ്പിക്കും. 55 പോയിന്റുമായി എവർട്ടൺ ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്താണ്. 58 പോയിന്റുള്ള വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. നാലാമതുള്ള ലെസ്റ്ററിന് 63 പോയിന്റാണ്.

Previous articleഐപിഎല്‍ എന്തായാലും ഇന്ത്യയില്‍ നടക്കില്ല – സൗരവ് ഗാംഗുലി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു