വനിതാ സൂപ്പർ ലീഗ് കിരീടം വീണ്ടും ചെൽസിക്ക് സ്വന്തം

20210510 002408
- Advertisement -

ഇംഗ്ലണ്ടിലെ വനിതാ ലീഗായ വനിതാ സൂപ്പർ ലീഗ് കിരീടം തുടർച്ചയായ രണ്ടാം സീസണിലും ചെൽസി സ്വന്തമാക്കി. ഇന്ന് അവസാന ദിവസം ചെൽസി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റീഡിങിനെ തോൽപ്പിച്ചതോടെയാണ് കിരീടം ഉറപ്പായത്. ഇന്ന് ഇരട്ട ഗോളുകളുമായി ഫ്രാൻ കർബി ആണ് ചെൽസി നിരയിൽ തിളങ്ങിയത്. ലിയോപിസ്, കെർ, കത്ബർട് എന്നിവരും ചെൽസിക്കായി ഗോൾ നേടി.

ഈ വിജയത്തോടെ 22 മത്സരങ്ങളിൽ 57 പോയന്റുമായി ചെൽസി ഒന്നാം സ്ഥാനം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി 55 പോയിന്റുമായി രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. ചെൽസിയുടെ നാലാം ലീഗ് കിരീടമാണ് ഇത്. ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടിയ വനിതാ ടീമായി ചെൽസി ഇതോടെ മാറി. അവസാന നാലു സീസണിൽ നിന്ന് ചെൽസിയുടെ മൂന്നാം കിരീടമാണിത്. ലീഗ് കിരീടം ഉറപ്പായതോടെ ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിലാകും ചെൽസിയുടെ ശ്രദ്ധ.

Advertisement