മൂന്ന് താരങ്ങളെ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ മത്സരത്തിന് മുമ്പ് ടീമിൽ എത്തിക്കും

- Advertisement -

ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ ഒന്നും എത്തിക്കുന്നില്ല എന്ന ആരാധകരുടെ പരാതി തീർക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിലെ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിന് മുമ്പ് മൂന്ന് സൈനിംഗുകൾ പൂർത്തിയാക്കാനാണ് ക്ലബ് സി ഇ ഒ വൂഡ്വാർഡ് ഉദ്ദേശിക്കുന്നത്‌. ഇപ്പോൾ വാൻ ഡെ ബീക് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഇതുവരെ വാങ്ങിയ ഏക താരം.

ഒരു റൈറ്റ് വിങ്ങറും ഒരു ലെഫ്റ്റ് ബാക്കും ഒരു സെന്റർ ബാക്കുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ആവശ്യം. സാഞ്ചോയെ യുണൈറ്റഡിൽ എത്തിക്കാൻ ആകും എന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് ഇപ്പോഴും വിശ്വസിക്കുന്നത്. ഒപ്പം ലെഫ്റ്റ് ബാക്കിൽ റയൽ മാഡ്രിഡിന്റെ റിഗുലിയണയെയോ അതോ പോർട്ടോയുടെ അലക്സ് ടെല്ലെസിനെയോ എത്തിക്കാനും യുണൈറ്റഡ് ഉദ്ദേശിക്കുന്നുണ്ട്.

സെന്റർ ബാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരെയാകും സൈൻ ചെയ്യുക എന്ന് ഇപ്പോഴും വ്യക്തമല്ല. ഈ മൂന്ന് സൈനിംഗുകൾ നടന്നാൽ മാത്രം യുണൈറ്റഡിന് കിരീട പോരാട്ടത്തിൽ എന്തെങ്കിലും സാധ്യത ഉള്ളൂ എന്നാണ് യുണൈറ്റഡ് ആരാധകരും വിശ്വസിക്കുന്നത്.

Advertisement