ഡേവിഡ് വില്യംസ് മോഹൻ ബഗാനിൽ തുടരും

കഴിഞ്ഞ സീസണിൽ എ ടി കെയെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച അറ്റാക്കിംഗ് താരം ഡേവിഡ് വില്യംസ് ഈ വർഷവും ചാമ്പ്യന്മാർക്ക് ഒപ്പം ഉണ്ടാകും. താൻ മോഹൻ ബഗാനുമായി പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണെന്ന് ഡേവിഡ് വില്യംസ് പറഞ്ഞു. 32കാരനായ താരം കഴിഞ്ഞ സീസണിൽ എ ടി കെയ്ക്ക് വേണ്ടി ഏഴു ഗോളുകളും ഒപ്പം അഞ്ച് അസിസ്റ്റും ക്ലബിന് സംഭാവന ചെയ്തിരുന്നു.

കിരീടം നേടിയത് ഒരുപാട് സന്തോഷം നൽകിയ നിമിഷം ആയിരുന്നു എന്നും പുതിയ കരാർ ക്ലബിൽ ഒപ്പുവെക്കുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും വില്യംസ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ഇത്തവണ എ എഫ് സി കപ്പിൽ കൂടെ ടീമിനെ മുന്നോട്ട് നയിക്കലാണ് ലക്ഷ്യം എന്നും വില്യംസ് പറഞ്ഞു. നേരത്തെ റോയ് കൃഷ്ണയും എ ടി കെ മോഹൻ ബഗാനിൽ കരാർ പുതുക്കിയിരുന്നു. റോയ് കൃഷ്ണയും വില്യംസും ആയിരുന്നു എ ടി കെയുടെ കിരീട പോരാട്ടത്തിൽ മുന്നിൽ നിന്നിരുന്നത്.

Previous articleഇതിഹാസം രചിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!! രാജ്യത്തിനായി ഗോൾ സെഞ്ച്വറി!!
Next articleമൂന്ന് താരങ്ങളെ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ മത്സരത്തിന് മുമ്പ് ടീമിൽ എത്തിക്കും