ട്രയോരയെ വേണം എങ്കിൽ 70 മില്യൺ എങ്കിലും വേണം എന്ന് വോൾവ്സ്

- Advertisement -

വോൾവ്സിൽ ഗംഭീര പ്രകടനം നടത്തുന്ന അഡാമെ ട്രയോരെയെ സ്വന്തമാക്കാൻ യുവന്റസ് അടക്കമുള്ള രംഗത്ത്. യുവന്റസിന് താരത്തെ നൽകാൻ വോൾവ്സ് തയ്യാറാണെങ്കിലും ആവശ്യപ്പെടുന്നത് വൻ തുകയാണ്. 70 മില്യൺ നൽകാതെ ആരും ട്രയോരെയെ മോഹിക്കേണ്ട എന്നാണ് വോൾവ്സ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ ക്ലബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ജർമ്മൻ ക്ലബ് ബയേൺ മ്യൂണിച്ച് എന്നിവരും ട്രയോരക്ക് വേണ്ടി രംഗത്തുണ്ട്.

ഈ കഴിഞ്ഞ സീസണിൽ വോൾവ്സിന് വേണ്ടി അത്ര ഗംഭീര പ്രകടനം തന്നെ ട്രയോരെ നടത്തിയിരുന്നു. താരത്തിന്റെ വേഗത പ്രീമിയർ ലീഗിലെ ഡിഫൻസുകളെ ഒക്കെ വെള്ളം കുടിപ്പിക്കുകയും ചെയ്തിരുന്നു. മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. 23കാരനായ ട്രയോരക്ക് വോൾവ്സിൽ ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കി ഉണ്ട്. അതുകൊണ്ട് തന്നെ ആണ് ഈ വലിയ തുക നൽകിയാലെ വോൾവ്സ് താരത്തെ വിട്ടു നൽകു എന്ന് പറയുന്നതും. മുമ്പ് ആസ്റ്റൺ വില്ലയ്ക്കായും മിഡിൽസ്ബ്രോയ്ക്കായും ട്രയോരെ കളിച്ചിട്ടുണ്ട്.

Advertisement