“സ്ട്രൈക്കറെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്വേഷിക്കുന്നത്” – ടെൻ ഹാഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ടാർഗറ്റുകള പ്രധാനിയായ കോഡി ഗാക്പോയെ ലിവർപൂൾ സൈൻ ചെയ്തതിനെ കുറിച്ച് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് പ്രതികരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് ഒരു സ്ട്രൈക്കറെ ആണ് അന്വേഷിക്കുന്നത് എന്നും ശരിയായ താരത്തെ ലഭിച്ചാൽ സൈൻ ചെയ്യും എന്നും ടെൻ ഹാഗ് പറഞ്ഞു. കോഡി ഗാക്പോ മറ്റൊരു ക്ലബിന്റെ താരമാണ് എന്നും മറ്റു ക്ലബിലെ താരങ്ങളെ കുറിച്ച് താൻ സംസാരിക്കില്ല എന്നും ടെൻ ഹാഗ് ഇന്നലെ മാധ്യമങ്ങളോടായി പറഞ്ഞു.

ടെൻ ഹാഗ് 22 12 28 11 46 14 831

ഞങ്ങൾക്ക് മുന്നിൽ ഒരുപാട് മത്സരങ്ങൾ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു സ്ട്രൈക്കർ ടീമിനൊപ്പം ഉണ്ടാകുന്നത് ടീമിന് ഗുണം ചെയ്യും. കളിക്കുന്ന എല്ലാ ടൂർണമെന്റിലും മുന്നോട്ട് പോകാൻ ആണ് ക്ലബ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സ്ക്വാഡ് വലുതാകുന്നത് നല്ലതായിരിക്കും. ടെൻ ഹാഗ് പറഞ്ഞു. ഞങ്ങൾക്ക് ഇപ്പോൾ തന്നെ മികച്ച ടീം ഉണ്ട് എന്നും ഇപ്പോഴത്തെ യുണൈറ്റഡ് അറ്റാക്കിനെതിരെ കളിക്കാൻ ഒരു ഡിഫൻസും ആഗ്രഹിക്കില്ല എന്നും ടെൻ ഹാഗ് പറഞ്ഞു.