മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് സതാമ്പ്ടന്റെ വെല്ലിവിളി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോമിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. അടുത്ത കാലത്തായി നല്ല പ്രകടനമാണ് സതാമ്പ്ടൺ കാഴ്ചവെക്കുന്നത്. അവർ അവസാന മത്സരത്തിൽ സ്പർസിനെ പരാജയപ്പെടുത്തിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ അവസാന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ ബേർൺലിയുമായി സമനില വഴങ്ങുകയും ചെയ്തു. പുതിയ പരിശീലകൻ റാൾഫ് റാങ്നിക്ക് പല ഫോർമുലകളും പരീക്ഷിച്ചു നോക്കിയിട്ടും യുണൈറ്റഡിനെ നല്ല രീതിയിൽ കളിപ്പിക്കാൻ അദ്ദേഹത്തിന് ആകുന്നില്ല. കോവിഡ് കാരണം ഇന്ന് അലക്സ് ടെല്ലസ്, ഫ്രെഡ് എന്നിവർ ടീമിൽ ഉണ്ടാകില്ല. മോശം ഫോമിൽ ഉള്ള മഗ്വയറിനെ ഇന്നും റാൾഫ് ആദ്യ ഇലവനിൽ നിർത്തുമോ എന്നതും ആരാധകർ ഉറ്റു നോക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം