ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് സൗതാമ്പ്ടൺ അഗ്നിപരീക്ഷ

20210120 011548
Credit: Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളി മറികടക്കേണ്ടതുണ്ട്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ സൗതാമ്പ്ടണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. അവസാന മത്സരങ്ങളിൽ നിരാശ നിറഞ്ഞ ഫലങ്ങൾ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് യുണൈറ്റഡിന് വിജയ വഴിയിലേക്ക് എത്തേണ്ടതുണ്ട്.

എന്നാൽ അവസാന കുറെ കാലമായി വൻ ടീമുകളെ ഒക്കെ വിറപ്പിച്ചു നിർത്താൻ കഴിഞ്ഞിട്ടുള്ള സൗതാമ്പ്ടൺ വിജയിക്കാൻ വേണ്ടി തന്നെയാകും ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുക. ഇന്ന് സൗതപ്ടണ് വേണ്ടി മിനാമിനോ അരങ്ങേറ്റം നടത്തിയേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ അമദ് ദിയാലോ ആദ്യമായി എത്താനും സാധ്യതയുണ്ട്. ആന്റണി മാർഷ്യലിന്റെയും മാർക്കസ് റാഷ്ഫോർഡിന്റെയും മോശം ഫോമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രധാന തലവേദനയായി നിൽക്കുന്നത്. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുന്നത്.

Previous articleഅക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കണമെന്ന് പറഞ്ഞ് ബ്രാഡ് ഹോഗ്ഗ്
Next articleഐ എസ് എൽ റഫറിയിങിൽ ഫിഫയ്ക്ക് പരാതി നൽകി മഞ്ഞപ്പട