മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി സ്പോൺസറായ ഷെവർലെ ക്ലബുമായുള്ള കരാർ പുതുക്കില്ല. 2021 വരെയാണ് ഷെവർലെയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള കരാർ. അതു കഴിഞ്ഞാൽ യുണൈറ്റഡുമായുള്ള കരാർ ഷെവർലെ പുതുക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങൾ കാരണമാണ് ഷെവർലെ കരാർ അവസാനിപ്പിക്കുന്നത്.
2012ൽ സർ അലക്സ് ഫെർഗൂസണ് യുണൈറ്റഡ് പരിശീലകനായരുന്ന കാലത്തായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ഷെവർലെയും 410 മില്യന്റെ കരാർ ഒപ്പുവെച്ചത്. 2014 മുതൽ ആണ് കരാർ നിലവിൽ വന്നത്. എന്നാൽ ഈ കലയളവിൽ യുണൈറ്റഡ് ദയനീയ പ്രകടനങ്ങൾ ആണ് നടത്തിയത്. ഷെവർലെ പിന്മാറുന്നതോടെ പുതിയ സ്പോൺസറെ അന്വേഷിക്കേണ്ട അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.