ഗ്രീസ്മെൻ ബാഴ്സലോണയിലും വിജയമായിരിക്കും എന്ന് സിമിയോണി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് ബാഴ്സലോണയിൽ പോയ ഗ്രീസ്മെൻ അവിടെയും വിജയമായിരിക്കും എന്ന് പരിശീലകൻ സിമിയോണി പറഞ്ഞു. മെല്ലെ മെല്ലെ ഗ്രീസ്മൻ ഫോമിലേക്ക് എത്തുമെന്നും ഗ്രീസ്മെന്റെ ടാലന്റിൽ തനിക്ക് യാതൊരു സംശയവും ഇല്ലായെന്നും സിമിയോണി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ സെവിയ്യക്ക് എതിരെ ബാഴ്സലോണ ഗ്രീസ്മെനെ കളിപ്പിച്ചിരുന്നില്ല.

മെസ്സിയും ഗ്രീസ്മനും ഒരുമിച്ച് കളിക്കുനോ ർന്നത് തന്റെ പ്രശ്നമല്ല എന്നും അതു വാല്വെർഡെയുടെ പ്രശ്നമാണെന്നും സിമിയോണി പറഞ്ഞു. ബാഴ്സലോണയ്ക്ക് ആണ് ഏറ്റവും മികച്ച സ്ക്വാഡ് ഉള്ളത് എന്ന് സിമിയോണി പറഞ്ഞു. അവിടെ റാകിറ്റിചിന് വരെ അവസരമില്ല എന്നത് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു. വേറെ ഒരു ക്ലബിലും അങ്ങനെ ഉണ്ടാവില്ല എന്നും സിമിയോണി കൂട്ടിച്ചേർത്തു.