മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിലേറെ മികച്ച ഫുട്ബോൾ അർഹിക്കുന്നു” – ക്രിസ്റ്റ്യാനോ

20211024 224934

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നലത്തെ വലിയ പരാജയത്തിലെ വിഷമം ആരാധകരുമായി റൊണാൾഡോ പങ്കുവെച്ചു. ഈ പരാജയം തങ്ങളുടെ മാത്രം കുറവ് കൊണ്ടാണ് എന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം തങ്ങൾ ഏൽക്കുന്നു എന്നും റൊണാൾഡോ പറഞ്ഞു. വേറെ ആരെയും ഇതിൽ കുറ്റം പറയാൻ ഇല്ല എന്നും റൊണാൾഡോ പറഞ്ഞു. ചിലപ്പോൾ ഫലവും സ്കോറും ഒന്നും ഞങ്ങൾ ആഗ്രഹിക്കുന്നത് ആകില്ല എന്നും റൊണാൾഡോ പറഞ്ഞു.

ഇന്നലെ 5-0 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. മത്സരത്തിൽ ഉടനീളം തങ്ങളെ പിന്തുണച്ച ആരാധകർക്ക് നന്ദി പറയുന്നു എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിലേറെ മെച്ചപ്പെട്ട ഫലങ്ങൾ അർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനായി ഉള്ള പരിശ്രമം ഇപ്പോൾ മുതൽ തുടങ്ങണം എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

Previous articleകണ്ണൂരിനെ തോൽപ്പിച്ച് വയനാട് മുന്നോട്ട്, കോവിഡ് കാരണം തിരുവനന്തപുരം എറണാകുളം മത്സരം ഉപേക്ഷിച്ചു
Next articleഹാർദ്ദിക് പാണ്ഡ്യക്ക് പരിക്ക്