കണ്ണൂരിനെ തോൽപ്പിച്ച് വയനാട് മുന്നോട്ട്, കോവിഡ് കാരണം തിരുവനന്തപുരം എറണാകുളം മത്സരം ഉപേക്ഷിച്ചു

Img 20211025 Wa0008

സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ വിജയം വയനാടിന്. ഇന്ന് എറണാകുളം മഹാരാജാസ് കോളോജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വയനാടിന്റെ വിജയം. വയനാടിനായി ശ്രുതി ഇരട്ട ഗോളുകൾ നേടിക്കൊണ്ട് താരമായി മാറി. 15ആം മിനുട്ടിലും 51ആം മിനുട്ടിലുമായിരുന്നു ശ്രുതിയുടെ ഗോളുകൾ. 79ആം മിനുട്ടിൽ ലുബ്ന ബഷീറും വയനാടിനായി ഗോൾ നേടി.

ഇന്ന് നടക്കേണ്ടിയിരുന്ന തിരുവനന്തപുരവും എറണാകുളവും തമ്മിലുള്ള മത്സരം സ്ക്വാഡിൽ കൊറോണ കേസ് കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചു. തിരുവനന്തപുരം അടുത്ത റൗണ്ടിലേക്ക് മുന്നേറി.

Previous articleഅസലങ്ക ചേസിംഗിലുടനീളം ടീമിന്റെ സാധ്യത നിലനിര്‍ത്തി ബാറ്റ് ചെയ്തത് അവിശ്വസനീയം – ഭാനുക രജപക്സ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിലേറെ മികച്ച ഫുട്ബോൾ അർഹിക്കുന്നു” – ക്രിസ്റ്റ്യാനോ