“മാഞ്ചസ്റ്റർ അല്ലാതെ ഒരു ക്ലബ് ജേഴ്സിയും ഇടുന്നത് സങ്കൽപ്പിക്കാൻ പോലും ആകില്ല” – റാഷ്ഫോർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ ഉയർന്ന് വന്ന താരമാണ് മാർക്കസ് റാഷ്ഫോർഡ്. തന്റെ ആഗ്രഹം യുണൈറ്റഡിൽ വർഷങ്ങളോളം കളിക്കുക ആണ് എന്ന് റാഷ്ഫോർഡ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിനപ്പുറം താൻ ചിന്തിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി അല്ലാതെ ഒരു ജേഴ്സി ഇടുന്നത് തനിക്ക് ചിന്തിക്കാൻ പോലും ആകില്ല എന്ന് റാഷ്ഫോർഡ് പറയുന്നു.

ഈ ക്ലബിൽ കരിയർ തുടങ്ങും മുമ്പ് തന്നെ തന്റെ ലോകം മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു എന്നും റാഷ്ഫോർഡ് പറഞ്ഞു. ഈ ക്ലബി കളിക്കാൻ ആകുന്ന അത്ര കളിക്കണം എന്നേ തനിക്ക് ആഗ്രഹമുള്ളൂ. അതിനായി താൻ തന്റെ പരമാവധി നൽകും എന്നും റാഷ്ഫോർഡ് പറഞ്ഞു. ഈ ക്ലബാണ് തന്നെ ഫുട്ബോൾ കളിക്കാരൻ ആക്കിയത് എന്നു റാഷ്ഫോർഡ് പറഞ്ഞു.