വിജയ വഴിയിലേക്ക് തിരികെയെത്താൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ഹൈദരാബാദിനെതിരെ

Img 20201211 110300

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ ഹൈദരബാദ് എഫ് സിയെ നേരിടും. അവസാന മത്സരത്തിൽ പരാജയപ്പെട്ട മോഹൻ ബഗാൻ വിജയ വഴിയിലേക്ക് തിരികെയെത്താൻ ആകും ഇന്ന് ശ്രമിക്കുക. എന്നാൽ ഈ സീസണിൽ ഒരു പരാജയം പോലും അറിയാത്ത ടീമാണ് ഹൈദരാബാദ് എഫ് സി. ഗോളടിക്കാൻ പ്രയാസപ്പെടുന്നത് മാത്രമാണ് ഹൈദരബാദിനെ അലട്ടുന്ന പ്രശ്നം.

എ ടി കെയ്ക്കും ഗോളടി വലിയ പ്രശ്നമാണ്‌. സസീസണിൽ ഇതുവരെ അഞ്ചു ഗോളുകൾ അടിച്ച എ ടി കെ എല്ലാ ഗോളും രണ്ടാം പകുതിയിൽ ആണ് നേടിയത്. മാത്രമല്ല ഗോളുകൾ 4ഉം നേടിയത് റോയ് കൃഷ്ണ ആണ്. മോഹൻ ബഗാൻ വിജയിച്ച് മുംബൈ സിറ്റിയോട് അടുക്കാൻ ആകും ശ്രമിക്കുക. ഇന്ന് വിജയിച്ചാൽ പോയിന്റിൽ മുംബൈ സിറ്റിക്ക് ഒപ്പം എത്താൻ മോഹൻ ബഗാനാകും. പരിക്ക് മാറിയ വില്യംസ് ഇന്ന് ബഗാൻ നിരയിൽ ഉണ്ടാകും.