മകെന്ന ക്ലബ് വിട്ട ഒഴിവിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സഹപരിശീലകനെ എത്തിക്കുന്നു. മുൻ ടൊറൊന്റോ എഫ് സി പരിശീലകനായ ഇവാൻ ഷാർപ്പ് ആണ് റാൾഫ് റാങ്നിക്കിന്റെ അസിസ്റ്റന്റായി എത്തുന്നത്. അവസാനമായി ലോകോമോടിവ് മോസ്കോയിൽ റാങ്നികിനു കീഴിൽ ഷാർപ്പ് പ്രവർത്തിച്ചിരുന്നു. മുമ്പ് ന്യൂയോർക്ക് റെഡുബുൾസിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. റാങ്നിക്ക് വന്ന ശേഷം യുണൈറ്റഡ് കോച്ചിംഗ് ടീമിലേക്ക് വരുന്ന പുതിയ മൂന്നാമത്തെ ആളാണ് റാങ്നിക്ക്. ക്രിസ് അർമാസ്, സസ്ച ലെൻസെ എന്നിവരെ റാങ്നിക്ക് നേരത്തെ തന്റെ കോച്ചിങ് ടീമിൽ എത്തിച്ചിരുന്നു.