ഓസ്ട്രേലിയയെ നേരിടുലാനുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു, ആമി സാറ്റെര്‍ത്‍വൈറ്റ് മടങ്ങിയെത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ന്യൂസിലാണ്ട് ടീമിനെ പ്രഖ്യാപിച്ചു. പ്രസവാവധി കഴിഞ്ഞ് ആമി സാറ്റെര്‍ത്‍വൈറ്റ് ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ വെല്ലിംഗ്ടണ്‍ ബ്ലേസിനെ ആദ്യമായി സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 അംഗ സ്ക്വാഡിലേക്ക് ജെസ്സ് വാട്കിനും മടങ്ങിയെത്തുന്നുണ്ട്.

സെപ്റ്റംബര്‍ 9ന് ന്യൂസിലാണ്ട് ഓസ്ട്രേലിയയിലേകക് യാത്രയാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ബ്രിസ്ബെയിനിലാണ് നടക്കുക. ആദ്യ ടി20 മത്സരം സെപ്റ്റംബര്‍ 26നും ഏകദിന പരമ്പര ഒക്ടോബര്‍ മൂന്നിനും ആരംഭിക്കും.

ന്യൂസിലാണ്ട് 17 അംഗ സ്ക്വാഡ്: Sophie Devine (c), Suzie Bates, Natalie Dodd, Deanna Doughty, Lauren Down, Maddy Green, Holly Huddleston, Hayley Jensen, Amelia Kerr, Jess Kerr, Rosemary Mair, Katey Martin, Katie Perkins, Hannah Rowe, Amy Satterthwaite, Lea Tahuhu, Jess Watkin