മാഞ്ചസ്റ്ററിൽ കിട്ടാത്ത സന്തോഷം ഫ്രഞ്ച് ടീമിൽ കിട്ടുന്നു എന്ന് പോൾ പോഗ്ബ

20201104 142952
Credit; Twitter
- Advertisement -

വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ സന്തോഷവാനല്ല എന്ന് പോൾ പോഗ്ബ വ്യക്തമാക്കിയിരിക്കുകയാണ്. താൻ തന്റെ കരിയറിൽ ഒരിക്കലും കടന്നു പോകാത്ത മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് പോഗ്ബ പറഞ്ഞു. ഇതിനിടയിൽ ഫ്രഞ്ച് ടീമിൽ എത്തുന്നത് പുതു ശ്വാസം നൽകുന്നു എന്ന് പോഗ്ബ പറഞ്ഞു. തന്റെ ക്ലബിൽ കിട്ടാത്ത സന്തോഷം ഫ്രഞ്ച് ടീമിൽ കിട്ടുന്നു എന്നും പോഗ്ബ പറയുന്നു.

ഫ്രാൻസ് ടീമിൽ കളിക്കുമ്പോൾ സന്തോഷം ഉണ്ട്. അത് ക്ലബിൽ ഇല്ല. ഫ്രാൻസ് ടീമിൽ എല്ലാവരെയും കാണുന്നതിൽ സന്തോഷം ഉണ്ട് എന്നും പോഗ്ബ പറഞ്ഞു. ക്ലബ് പോലെ അല്ല എന്നും ഫ്രഞ്ച് ടീം കുടുംബം പോലെ ആണെന്നും പോഗ്ബ പറഞ്ഞു. ടീമിനെ കോച്ച് പൂർണ്ണമായും വിശ്വസിക്കുന്നു. അത് ടീമിന് മാനസിക കരുത്ത് നൽകുന്നു. ഇതാണ് ക്ലബും ഫ്രഞ്ച് ടീമും തമ്മിലുള്ള വ്യത്യാസം എന്നും പോഗ്ബ പറഞ്ഞു.

Advertisement