ഹെൻഡേഴ്സണും പരിക്ക്, ലിവർപൂൾ ദുരിതത്തിൽ

20201116 113928
- Advertisement -

ഈ ഇന്റർ നാഷണൽ ബ്രേക്കും ലിവർപൂളിന് സങ്കടങ്ങൾ ആണ് നൽകുന്നത്. ഇന്നലെ ബെൽജിയത്തിനെതിരെ ഇറങ്ങിയ ഹെൻഡേഴ്സണും പരിക്കേറ്റിരിക്കുകയാണ്. മസിൽ ഇഞ്ച്വറിയാണ് ലിവർപൂൾ ക്യാപ്റ്റന് എന്നാണ് ഇംഗ്ലണ്ട് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞത്. പരിക്ക് സാരമുള്ളതാണോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ മനസ്സിലാവുകയുള്ളൂ.

കഴിഞ്ഞ ദിവസം ലിവർപൂൾ ഫുൾബാക്ക് റോബേർട്സണും പരിക്ക് ഏറ്റിരുന്നു. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ സെന്റർ ബാക്ക് ഗോമസിനും പരിക്കേറ്റിരുന്നു. ഗോമസിന്റെ പരിക്ക് സാരമുള്ളതാണ്. ഈ സീസണിൽ ഗോമസ് കളിച്ചേക്കില്ല എന്നാണ് വാർത്തകൾ. ഈ പരിക്കുകൾ കൂടാതെ സലായ്ക്ക് കൊറോണ പോസിറ്റീവ് ആയതും ലിവർപൂളിന് തിരിച്ചടി ആണ്. ട്രെന്റ് അർനോൾഡ്, വാൻ ഡൈക്, ഫബിനോ, തിയാഗോ, തുടങ്ങി ലിവർപൂളിന്റെ പരിക്കിന്റെ കണക്ക് നീളുകയാണ്.

Advertisement