“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ഇഷ്ടപ്പെടുന്നു, റൊണാൾഡോക്ക് ഒപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നു” – പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താൻ ആഗ്രഹിക്കുന്നു എന്ന സൂചനകളുമായി ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവിന്റെ ഭാഗമായ പോഗ്ബ ഈ ടീമിൽ കളിക്കുന്നതിൽ താൻ സന്തോഷവാനാണ് എന്ന് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സ്പെഷ്യൽ താരം ആണ് എന്നും അദ്ദേഹത്തിന് ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്നും പോഗ്ബ പറഞ്ഞു.

ഇന്നലെ ക്രിസ്റ്റ്യാനോ ആയിരുന്നു യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. റൊണാൾഡോ ചെയ്തത് അദ്ദേഹം സ്ഥിരമായി ചെയ്യുന്ന കാര്യം മാത്രമാണെന്നും അദ്ദേഹം ഒരു അത്ഭുതമാണെന്നും പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി പോഗ്ബ കരാർ ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും ഇതുവരെ താരം ക്ലബിൽ കരാർ ഒപ്പുവെക്കും എന്ന് ഉറപ്പ് നൽകിയിട്ടില്ല. ജനുവരിയോടെ പോഗ്ബ ഫ്രീ ഏജന്റായി മാറാൻ ഇരിക്കുകയാണ്. താരം തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ഉള്ളത്.