വാൻ ഡെ ബീക് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു അവസരവും ഇല്ലാതെ നിൽക്കുന്ന ഡോണി വാൻ ഡെ ബീക് ഉടൻ ക്ലബ് വിട്ടേക്കും എന്ന് സൂചനകൾ. വാൻ ഡെ ബീക് ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം ക്ലബ് വിടാനുള്ള സാധ്യതകൾ വളരെ കൂടുതൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ വാൻ ഡെ ബീക് അയാക്സിലേക്ക് തന്നെ തിരിച്ചു പോകും എന്ന അഭ്യൂഹങ്ങൾ ശരിയല്ല എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.

വാൻ ഡെ ബീകും അയാക്സും തമ്മിൽ ഒരു ചർച്ചകളും നടക്കുന്നില്ല എന്നാണ് ഫബ്രിസിയോ റൊമാനോ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ട് വാൻ ഡെ ബീകിന് ഇത് രണ്ടാം സീസൺ ആണെങ്കിലും ഇതുവരെ ഒലെ താരത്തെ വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഈ സീസണിൽ ഇതുവരെ ഒരു ലീഗ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ പോലും വാൻ ഡെ ബീകിന് ആയില്ല.