മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം നിർത്തി

- Advertisement -

കൊറൊണ ഭീഷണി ആകുന്ന സാഹചര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ട്രെയിനിങ് റദ്ദാക്കി. ഇന്നലെ വരെ സജീവമായി യുണൈറ്റഡ് ട്രെയിനിങ് തുടർന്നിരുന്നു. പ്രീമിയർ ലീഗ് നിർത്തിയപ്പോഴും ട്രെയിനിങ് നിർത്തണ്ട എന്നായിരുന്നു യുണൈറ്റഡിന്റെ നിർദ്ദേശം. എന്നാൽ ഇംഗ്ലണ്ടിലെ സാഹചര്യം വഷളാകുന്ന അവസ്ഥയിൽ യുണൈറ്റഡ് ട്രെയിനിങ് റദ്ദാക്കി.

ഗവണ്മെന്റിൽ നിന്ന് ഇതിനായി എല്ലാ ക്ലബുകൾക്കും പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. താരങ്ങളൊക്കെ ഇനി സ്വന്തം വീട്ടിൽ നിന്ന് ഫിറ്റ്നെസിനായുള്ള പരിശീലനങ്ങൾ നടത്താൻ ക്ലബ് താരങ്ങൾക്ക് നിർദ്ദേശം നൽകി.

Advertisement