യൂറോ കപ്പ് മാറ്റിവെച്ചു, ലീഗ് മത്സരങ്ങൾക്ക് ജൂലൈ അവസാനം വരെ സമയം

- Advertisement -

യൂറോ കപ്പ് നീട്ടാനുള്ള തീരുമാനം ഔദ്യോഗികമായി. ഇന്ന് നടന്ന യുവേഫയും യുവേഫ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ സീസൺ അവാസാനം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് നീട്ടണം എന്ന് എല്ലാ രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെടുകയായിരുന്നു.

യുവേഫ പ്രതിനിധികൾ വീഡിയോ കോൺഫെറെൻസിലൂടെയാണ് ഇന്ന് ചർച്ച നടത്തൊയത്. യൂറോ കപ്പ് അടുത്ത വർഷം നടത്തി ഈ സീസണിലെ യൂറോപ്പിലെ ലീഗുകൾ ഒക്കെ പൂർത്തിയാക്കാൻ കുറച്ചു കൂടെ സമയം നൽകാൻ ആണ് യുവേഫ ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നത്. ഈ തീരുമാനം വന്നതോടെ എല്ലാ രാജ്യങ്ങൾക്കും ലീഗുകൾ തീഎക്കാൻ ജൂലൈ അവസാനം വരെ സമയം ലഭിക്കും.

Advertisement