ഒന്ന് ജയിക്കാനുള്ള മോഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിൽ

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിച്ചെ മതിയാകു. അല്ലായെങ്കിൽ ലീഗിൽ അവർ റിലഗേഷൻ സോണിനടുത്തേക്ക് പോകും. ഏഴു മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ ആകെ രണ്ടേ രണ്ട് വിജയം മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടാൻ ആയിട്ടുള്ളൂ. ഇപ്പോൾ തന്നെ 30 വർഷങ്ങളിലെ ഏറ്റവും മോശം ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഉള്ളത്.

ഇന്ന് ന്യൂകാസിലിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. അതും എവേ മത്സരത്തിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മാർച്ചിന് ശേഷം ഒരു എവേ മത്സരം പോലും വിജയിച്ചിട്ടില്ല. ഇന്ന് ജയിച്ചില്ലെങ്കിൽ ഒരു എവേ മത്സരം ജയിക്കാതെ 11 മത്സരങ്ങൾ യുണൈറ്റഡ് പൂർത്തിയാക്കും. പരിക്കേറ്റ പോൾ പോഗ്ബ, മാർഷ്യൽ, ലിംഗാർഡ്, മാർഷ്യൽ എന്നിവർ ഒന്നും ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടാവില്ല.ഇന്ന് രാത്രി 9.30നാണ് മത്സരം.

Previous articleസലായുടെ പരിക്ക് സാരമുള്ളതല്ല, ലിവർപൂളിന് ആശ്വസിക്കാം
Next articleഏറ്റവും വേഗത്തിൽ 350 വിക്കറ്റ് എന്ന റെക്കോർഡിൽ അശ്വിൻ