ഏറ്റവും വേഗത്തിൽ 350 വിക്കറ്റ് എന്ന റെക്കോർഡിൽ അശ്വിൻ

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം ഒരു റെക്കോർഡിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിൻ ബൗളർ അശ്വിൻ. ഇന്ന് ഒരു വിക്കറ്റ് കൂടെ എടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അശ്വിൻ 350 വിക്കറ്റുകൾ പൂർത്തിയാക്കി. ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റ് എടുക്കുന്ന താരമായി അശ്വിൻ മാറി. ശ്രീലങ്കൻ ഇതിഹാസം മുരളീധരന്റെ റെക്കോർഡിനൊപ്പമാണ് അശ്വിൻ എത്തിയത്.

66 മത്സരങ്ങൾ ആണ് ഇരു താരങ്ങൾക്കും 350 വിക്കറ്റിക് എത്താൻ വേണ്ടി വന്നത്. നേരത്തെ ഏറ്റവും വേഗത്തിൽ 250 വിക്കറ്റും 300 വിക്കറ്റും എടുക്കുന്ന താരമായി അശ്വിൻ മാറിയിരുന്നു. ഈ മത്സരത്തിൽ ഇതുവരെ എട്ടു വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്.

Fewest Tests to 350 wickets;
66 M Muralitharan/ R ASHWIN
69 R Hadlee/ D Steyn
70 D Lillee
74 G McGrath
75 M Marshall/ R Herath

Previous articleഒന്ന് ജയിക്കാനുള്ള മോഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിൽ
Next articleസൗത്ത് ആഫ്രിക്കയുടെ കുറ്റി തെറിപ്പിച്ച് ഷമി, ഇന്ത്യ ജയത്തിനരികെ