സലായുടെ പരിക്ക് സാരമുള്ളതല്ല, ലിവർപൂളിന് ആശ്വസിക്കാം

ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെ പരിക്കേറ്റ ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായുടെ പരിക്ക് ഗുരുതരമല്ല എന്ന് ലിവർപൂൾ ക്ലബ് അറിയിച്ചു. ഇന്നലെ ലെസ്റ്ററിനെതിരെ കളിയുടെ അവസാന നിമിഷം നേരിടേണ്ടി വന്ന ടാക്കിൾ കാരണം സലായ്ക്ക് പരിക്കേറ്റിരുന്നു. താരം ഉടൻ തന്നെ പിച്ച് വിടുകയും ചെയ്തിരുന്നു.

ഇന്നലെ കൂടുതൽ പരിശോധനകളിൽ സലായുടെ പരിക്ക് സാരമുള്ളതല്ല എന്ന് വ്യക്തമായി. ഇനി അന്താരാഷ്ട്ര മത്സരങ്ങളുടെ സമയമായതിനാൽ താരത്തിന് വിശ്രമം ലഭിക്കും. അടുത്ത ലിവർപൂൾ മത്സരത്തിനേക്ക് സലാ പൂർണ്ണ ഫിറ്റെൻസ് വീണ്ടെടുക്കുകയും ചെയ്യും. അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഈജിപ്ത് സ്ക്വാഡ ഇത്തവണ സലായെ ഉൾപ്പെടുത്തിയിട്ടില്ല.

Previous articleടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മുഹമ്മദ് ഹസ്നൈൻ
Next articleഒന്ന് ജയിക്കാനുള്ള മോഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിൽ