“വിമർശനങ്ങൾ ശ്രദ്ധിക്കുന്നില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആയത് കൊണ്ട് തനിക്ക് എതിരെ കഥകൾ ഉണ്ടാകുന്നത് സ്വാഭാവികം”

വിമർശനങ്ങൾക്ക് താൻ ചെവി കൊടുക്കാറില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ. താൻ കളിക്കാൻ തയ്യാറാണ് ഫിറ്റും ആണ്. എന്റെ ഫോമിനെ കുറിച്ച് ആൾക്കാർ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല, അത് ഞാൻ ശ്രദ്ധിക്കാറിൽ. ഇംഗ്ലീഷ് താരം പറഞ്ഞു.

മഗ്വയർ

വേനൽക്കാലത്ത് ഇംഗ്ലണ്ടുമായുള്ള മൂന്ന് നല്ല മത്സരങ്ങൾ ആയിരുന്നു തനിക്ക്. പ്രീ-സീസണും നല്ലതായുരുന്നു. എന്നാൽ ടെൻ ഹാഗ് തന്നെ പുറത്ത് ഇരുത്താൻ ഒരു ഗെയിമിനായി വിടാൻ തീരുമാനിച്ചു, അതിനുശേഷം ടീം വിജയിക്കുകയും ചെയ്തു. മഗ്വയർ പറയുന്നു.

എന്റെ അവസരം വരുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയി ഞാൻ പരിശീലന ഗ്രൗണ്ടിൽ കഠിനാധ്വാനം ചെയ്യുകയാണ്. ടീമിനെ സഹായിക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നത് അതാണ്.” മഗ്വയർ പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആണ്. തനിക്ക് എതിരെ കഥകൾ ഉണ്ടാക്കും എന്നും ആ കഥകൾ വലുതാകും എന്നും മഗ്വയർ കൂട്ടിച്ചേർത്തു.