മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ!!

Newsroom

Updated on:

Sancho Utd
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ വിജയം മാത്രമാകും യുണൈറ്റഡിന്റെ ലക്ഷ്യം. യൂറോപ്പ ലീഗിൽ ബാഴ്സലോണയെ നേരിട്ടു വരുന്ന യുണൈറ്റഡ് ഇന്ന് ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും. ടെൻ ഹാഗിന്റെ ടീമിന് വ്യാഴാഴ്ച ബാഴ്സലോണയെയും അതിനു പിന്നാലെ ഞായറാഴ്ച ലീഗ് കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെയും നേരിടാനുണ്ട്.

മാഞ്ചസ്റ്റർ 23 01 04 03 13 27 421

ഇന്ന് സബിറ്റ്സർ, ലിസാൻഡ്രോ മാർട്ടിനസ് എന്നവർ ആദ്യ ഇലവനിലേക്ക് തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇപ്പോൾ ലീഗിൽ മൂന്നാനതുള്ള യുണൈറ്റഡിന് ഇന്ന് വിജയിച്ചാൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ദൂരം 3 പോയിന്റാക്കി കുറക്കാം. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

എതിരാളികളായ ലെസ്റ്റർ സിറ്റി ഇപ്പോൾ പതിനാലാം സ്ഥാനത്ത് ആണെങ്കിലും സമീപകാലത്തായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച് അവർ നല്ല ഫോമിലാണ്.