ഗോളൊന്നും പിറന്നില്ല, ലീഡ്സ് മാഞ്ചസ്റ്റർ പോരാട്ടം സമനിലയിൽ

20210425 202323

ഇന്ന് ലീഡ്സിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയപ്പോൾ ഗോൾമഴ പ്രതീക്ഷിച്ചവർക്ക് ലഭിച്ചത് നിരാശ നിറഞ്ഞ വിരസമായ സമനില. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. ഫൈനൽ തേഡിൽ രണ്ട് ടീമുകളും പരാജയപ്പെടുക ആയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് മാത്രമാണ് ഇന്ന് കാര്യമായ ഒരു ഗോൾ അവസരമായി ഉണ്ടായത്.

രണ്ട് ഗോൾ കീപ്പർമാർക്കും കാര്യമായ ജോലി ഇന്ന് ഉണ്ടായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ പോഗ്ബ, കവാനി, വാൻ ഡെ ബീക് എന്നിവരെ ഒക്കെ ഇറക്കി എങ്കിലും കാര്യമുണ്ടായില്ല. ഈ സമനില ഇരുടീമുകൾക്കും വലിയ നിരാശ നൽകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് 67 പോയിന്റുമായി ഇപ്പോഴും ലീഗിൽ രണ്ടാമത് നിൽക്കുക ആണ്. ലീഡ്സ് 47 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.