“അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകാതിരുന്നത് നന്നായി” – ക്രൂസ്

- Advertisement -

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി താൻ സൈൻ ചെയ്യേണ്ടതായിരുന്നു എന്നും എന്നാൽ അത് അന്ന് നടക്കാത്തത് ഭാഗ്യമായി എന്നും റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ക്രൂസ് പറഞ്ഞു. ഡേവിഡ് മോയ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയിരിക്കെ ആയിരുന്നു യുണൈറ്റഡ് ക്രൂസിനെ സൈൻ ചെയ്യുന്നത് അടുത്ത് എത്തിയിരുന്നത്. മോയിസുമായി താൻ ചർച്ച നടത്തിയിരുന്നു എന്നും യുണൈറ്റഡിൽ ചേരാൻ താൻ അന്ന് അംഗീകരിച്ചിരുന്നു എന്നും ക്രൂസ് പറഞ്ഞു.

പക്ഷെ അതിനു ശേഷം എന്തായി എന്നത് വ്യക്തമല്ല. ആ ട്രാൻസ്ഫർ നടന്നിരുന്നെങ്കിൽ എന്താകുകായിരുന്നു എന്നും തനിക്ക് ഉറപ്പില്ല എന്ന് ക്രൂസ് പറഞ്ഞു‌. പക്ഷെ ഒരു കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നിരുന്നു എങ്കിൽ താൻ ഒരു വിധത്തിലും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ തുടരെ തുടരെ നേടില്ലായിരുന്നു എന്ന് ക്രൂസ് പറഞ്ഞു‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് റയലിനെ പോലെ അങ്ങനെ മൂന്ന് കിരീടങ്ങൾ തുടരെ നേടാൻ ആവില്ല എന്നും ക്രൂസ് പറഞ്ഞു‌.

Advertisement