ഗുണ്ടോഗൻ സിറ്റിയുമായുള്ള കരാർ നീട്ടി

- Advertisement -

മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഇൽകായ് ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ നീട്ടി. പുതിയ കരാർ പ്രകാരം താരം 2023 വരെ സിറ്റിയിൽ തന്നെ തുടരും. മധ്യനിര താരമാണ് ഗുണ്ടോഗൻ.

2016 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് താരം സിറ്റിയിലേക്ക് എത്തുന്നത്. ക്ലബ്ബിന് വേണ്ടി ഇതുവരെ 114 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലും ഒരേ പോലെ കളിക്കാനാകുന്ന താരമാണ്. സിറ്റിയിൽ ഡേവിഡ് സിൽവ ഈ സീസൺ അവസാനത്തോടെ പോകും എന്നുറപ്പായതോടെയാണ് താരത്തെ കരാർ നീട്ടി നിലനിർത്താൻ സിറ്റി തീരുമാനിച്ചത്. 28 വയസുകാരനായ താരം 2011 മുതൽ ജർമ്മൻ ദേശീയ ടീമിലും അംഗമാണ്.

Advertisement