മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിക്കും

20220916 223009

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കും. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനോട് മൂന്ന് ഫസ്റ്റ് ടീം താരങ്ങളെ കൂടെ തനിക്ക് ആവശ്യം ഉണ്ട് എന്ന് അറിയിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് ടെൻ ഹാഗിന് 70 മില്യൺ പൗണ്ടിന്റെ ബഡ്ജറ്റ് നൽകും എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ ക്ലബ് വിടുകയാണെങ്കിൽ ഈ തുക വർധിക്കും. ഒരു സ്ട്രൈക്കറെയും റൈറ്റ് ബാക്കിനെയും ഒരു മിഡ്ഫീൽഡറെയും സൈൻ ചെയ്യാൻ ടെൻ ഹാഗ് ആഗ്രഹിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവരുടെ പ്രതാപ കാലത്തിലേക്ക് തിരികെ കൊണ്ടു വരാൻ ഉറച്ചാണ് ടെൻ ഹാഗ് ഒരോ നീക്കങ്ങളും നടത്തുന്നത്.