പരിക്കുകൾ മാറുന്നു, യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ തിരിച്ചെത്തുന്നു

- Advertisement -

അവസാന മാസങ്ങളിൽ പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്തകൾ. ടീമിന്റെ പരിക്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന താരങ്ങളിൽ ഭൂരിഭാഗവും ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാ‌ണ്. അവസാന മാസങ്ങളിൽ കളിക്കാൻ കഴിയാതിരുന്ന സെന്റർ ബാക്ക് എറിക് ബയി, ഫുൾബാക്ക് ഫോസു മെൻസ, യുവ ഡിഫൻഡർ ടുവൻസബെ, ലെഫ്റ്റ് ബാക്ക് ലൂക് ഷോ, മിഡ്ഫീൽഡർ മാറ്റിച് എന്നിവരൊക്കെ മടങ്ങിയെത്തി.

ഇവരെല്ലാം ടീമിനൊപ്പം ഇന്നലെ മുതൽ ട്രെയിനിങ് തുടങ്ങി‌. ടുവൻസബെ, ലൂക് ഷോ എന്നിവർ അടുത്ത മത്സരത്തിലെ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. എന്നാൽ മികച്ച ഫോമിൽ ഉള്ള യുവതാരം ബ്രണ്ടൺ വില്യംസ് തന്നെയാകും ഷെഫീൽഡ് യുണൈറ്റഡിനെതിരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാവുക. പോൾ പോഗ്ബ മാത്രമാണ് ഇപ്പോൾ പൂർണ്ണ ഫിറ്റ്നെസിൽ എത്താതെ ഇരിക്കുന്നത്.

Advertisement