മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വയറിന് പരിക്ക്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയറിന് പരിക്ക്. ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നതിന് ഇടയിലാണ് മഗ്വയറിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് താരത്തെ റിലീസ് ചെയ്തു. പരിക്കിന്റെ വ്യാപ്തി അറിയാൻ ഇന്ന് മഗ്വയർ സ്കാന്നിംഗിന് വിധേയനാകും.

മാഞ്ചസ്റ്റർ 24 03 25 11 52 12 462

വെംബ്ലി സ്‌റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെതിരെ മഗ്വയർ കളിച്ചിരുന്നു. ആ മത്സരത്തിന് ഇടയിലാണ് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക മത്സരങ്ങളാണ് വരും ആഴ്ചകളിൽ വരാനുള്ളത്. അതുകൊണ്ട് ഈ പരിക്ക് യുണൈറ്റഡിന് ആശങ്ക നൽകും.

ചൊവ്വാഴ്ച ബെൽജിയത്തിനെതിരെ ആണ് ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരം.