റേഞ്ചേഴ്സിന്റെ വണ്ടർ കിഡ് റോറി വിൽസൺ ആസ്റ്റൺ വില്ലയിലേക്ക് എത്തും

16കാരനായ റേഞ്ചേഴ്‌സിന്റെ വണ്ടർ കിഡ് റോറി വിൽസണെ ആസ്റ്റൺ വില്ല സ്വന്തമാക്കും. വിൽസണുമായി ആസ്റ്റൺ വില്ല കരാർ ധാരണയിൽ എത്തി കഴിഞ്ഞു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 1ന് റോറി വിൽസൺ ആസ്റ്റൺ വില്ലയുടെ താരമായി മാറും. മുൻ റേഞ്ചേഴ്സ് പരിശീലകൻ കൂടിയായ ജെറാഡിന്റെ സാന്നിദ്ധ്യമാണ് താരത്തെ ആസ്റ്റൺ വില്ലയിലേക്ക് എത്തിക്കുന്നത്.

റേഞ്ചേഴ്‌സ് £300,000 ഡെവലപ്‌മെന്റ് ഫീസ് ആയി വില്ല നൽകേണ്ടി വരും. വിൽസൺ കഴിഞ്ഞ സീസണിൽ റേഞ്ചേഴ്‌സിന്റെ യൂത്ത് ടീമിനായി 49 ഗോളുകൾ നേടിയിരുന്നു.