മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത് പോലെ സ്കൂൾ കുട്ടികൾ പോലും കളിക്കില്ല എന്ന് ഗാരി നെവിൽ

Newsroom

Picsart 24 04 08 16 48 10 450
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൂൾ കുട്ടികളുടെ പോലും നിലവാരം ഇല്ലാത്ത രീർതിയിൽ ആണ് ഫുട്ബോൾ കളിക്കുന്നത് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കളിക്കുന്ന ഫുട്ബോൾ ശൈലി ഭ്രാന്തമാണ്. നിങ്ങൾ യുണൈറ്റഡിൽ കാണുന്ന ചില കാര്യങ്ങൾ, നിങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടെ ടീമിൽ പോലും കാണില്ല‌ നെവിൽ പറഞ്ഞു. ‌

മാഞ്ചസ്റ്റർ 24 04 08 16 47 54 240
ബ്രൂണോ ഫെർണാണ്ടസ്

“ഇത്തരത്തിലുള്ള പ്രകടനത്തെ നിങ്ങൾക്ക് ശരിക്കും കോച്ച് ചെയ്ത് ഉണ്ടാക്കാൻ കഴിയുന്ന പ്രകടനമല്ല. ടെൻ ഹാഗ് വ്യക്തിഗത നിമിഷങ്ങളും, ഭാഗ്യവും, ഗോൾകീപ്പർമാർ സേവുകൾ, പ്രതിരോധക്കാർ ബ്ലോക്കുകൾ എന്നിവയെ ആശ്രയിക്കുന്നു. അതാണ് ലിവർപൂളിനെതിരെ അവരിൽ നിന്ന് ഞങ്ങൾ കണ്ടത്.” നെവിൽ പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കാൻ വളരെ എളുപ്പമാണ്. ആ ആദ്യ പകുതിയിൽ മാത്രം ലിവർപൂളിന് 15 ഷോട്ടുകൾ ഉണ്ടായിരുന്നു.”നെവിൽ പറഞ്ഞു.

“ഞാനുൾപ്പെടെ മിക്ക മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ടെൻ ഹാഗിനെ പിന്തുണയ്ക്കുകയും അദ്ദേഹം വിജയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആഴ്ചയിലെ പ്രകടനങ്ങളെക്കുറിച്ച് ചിന്തിക്കുക. ബ്രെൻ്റ്ഫോർഡിൽ കണ്ടത് നിങ്ങൾക്കത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ഒരു മാനേജരെ പുറത്താക്കാൻ കഴിയുന്ന തരത്തിലുള്ള പ്രകടനമാണ് യുണൈറ്റഡിൽ നിന്ന് കാണാൻ ആകുന്നത്.” നെവ പറഞ്ഞു.